സ്മാഷേഴ്‌സ് കപ്പ് ബാഡ്മിന്റന്‍ ടൂര്‍ണ്ണമെന്റ് ഒക്ടോബര്‍ 15 ശനിയാഴ്ച; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

09:51 pm 23/9/2016

– ബെന്നി പരിമണം
Newsimg1_57823661
ഫിലഡല്‍ഫിയ : അസന്‍ഷന്‍ മാര്‍ത്തോമ്മാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന സ്മാഷേഴ്‌സ് കപ്പ് ബാഡ്മിന്റന്‍ ടൂര്‍ണ്ണമെന്റിനുളള തയ്യാറെടുപ്പുകള്‍ പൂര്‍ണ്ണമായിക്കഴിഞ്ഞു. ന്യൂയോര്‍ക്ക്, ന്യുജഴ്‌സി, പെന്‍സില്‍വേനിയ, മേരിലാന്‍ഡ്, വിഗ് നിയ, ഷിക്കാഗോ, ടെക്‌സസ് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള 24 ടീമുകളാണ് ഇത്തവണത്തെ സ്മാഷേഴ്‌സ് കപ്പില്‍ മാറ്റുരയ്ക്കുന്നത്. ഒന്നാം സമ്മാനാര്‍ഹരാകുന്ന ടീമിന് ചാംപ്യന്‍ഷിപ്പ് ട്രോഫിയും 750 ഡോളര്‍ ക്യാഷ് അവാര്‍ഡും നല്‍കപ്പെടും.

രണ്ടാം സമ്മാനം നേടുന്ന ടീമിന് റണ്ണേഴ്‌സ് അപ്പ് ട്രോഫിയും 350 ഡോളര്‍ ക്യാഷ് അവാര്‍ഡും ലഭിയ്ക്കും. കൂടാതെ ങഢജ ട്രോഫിയും പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും മെഡലും കോപ്ലിമെന്ററി ടീ ഷര്‍ട്ടും നല്‍കും. ഒക്ടോബര്‍ 15 ശനിയാഴ്ച ഫിലഡല്‍ഫിയയിലെ നോര്‍ത്ത് ഈസ്റ്റ് റാക്വസ്റ്റ് ക്ലബ്ബിലാണ് ഈ കായിക മാമാങ്കം അരങ്ങേറുന്നത്. ടൂര്‍ണ്ണമെന്റില്‍ നിന്നും ലഭിയ്ക്കുന്ന തുക മുഴുവന്‍ കേരളത്തിലെ നിര്‍ധനരായ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ചെലവഴിയ്ക്കുമെന്ന് യുവജന സഖ്യം പ്രസിഡന്റ് റവ. ബിനു സി. സാമുവല്‍ അറിയിച്ചു.

ഫിലഡല്‍ഫിയയിലെ പ്രധാനികളായ അറ്റോര്‍ണി ജോസഫ് എം. കുന്നേല്‍, വര്‍ഗീസ് മാത്തായി എന്നീ മുഖ്യ സ്‌പോണ്‍സേഴ്‌സിനൊപ്പം