സ്മിത്തിന് പരിക്ക്; ഐ.പി.എല്ലില്‍ കളിക്കില്ല

11:02am 2/5/2016
download (5)
പൂണെ: ആസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ഐ.പി.എല്‍ റൈസിങ് പൂണെ സൂപ്പര്‍ ജയന്‍റ്സ് താരവുമായ സ്റ്റീവന്‍ സ്മിത്തിന് പരിക്ക്. ഇതോടെ തുടര്‍ന്നുള്ള മത്സരങ്ങള്‍ സ്മിത്തിന് നഷ്ടമാകും. പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്ത് നില്‍ക്കുന്ന പൂനെക്ക് മികച്ച ഫോമിലുള്ള സ്മിത്തിന്‍െറ തിരിച്ചു പോക്ക് കനത്ത തിരിച്ചടിയാണ്.

ഈ സീസണില്‍ പരിക്കേറ്റ് പുറത്താകുന്ന നാലാമത്തെ പൂനെ താരമാണ് സ്മിത്ത്. മത്സരത്തിനിടെ വലത് കൈക് പരിക്കേറ്റതാണ് സ്മിത്തിന് വിനയായത്. ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ്, ഫാഫ് ഡൂ പ്ലസിസ്, കെവിന്‍ പീറ്റേഴ്സണ്‍ എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവരടങ്ങുന്ന വണ്‍ഡെ ടൂര്‍ണമെന്‍റ് ജൂണില്‍ നടക്കുന്നുണ്ട്.