സ്മൃതി ഇറാനിയുടെ വകുപ്പുമാറ്റത്തെ സ്വാഗതം ചെയ്ത് കനയ്യകുമാര്‍

10.42 PM 06-07-2016
458291-smriti-irani-kanhaiya-kumarസ്മൃതി ഇറാനിയുടെ വകുപ്പുമാറ്റത്തെ സ്വാഗതം ചെയ്ത് ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യകുമാര്‍. മാനവവിഭവ വകപ്പില്‍നിന്ന് ടെക്‌സ്‌റ്റൈല്‍സ് വകുപ്പിലേക്കാണ് സ്മൃതിയെ മാറ്റിയിരിക്കുന്നത്. എന്നാല്‍ മന്ത്രിയുടെ വകുപ്പുമാറ്റം ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ ദളിത് വിദ്യാര്‍ഥി രോഹിത് വെമുല ജീവനൊടുക്കാന്‍ സാഹചര്യമൊരുക്കിയതിനുള്ള ശിക്ഷയല്ലെന്നും കനയ്യ ട്വിറ്ററില്‍ കുറിച്ചു. രോഹിത് വെമുലയെ അകാരണമായി ദ്രോഹിച്ച കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയയെ ജയിലിലടയ്ക്കണമെന്നും കനയ്യ ആവശ്യപ്പെട്ടു.

ജനുവരി 17ന് രോഹിത് വെമുല ജീവനൊടുക്കിയതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിക്കും ബന്ദാരു ദത്താത്രയയ്ക്കും എതിരേ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നു. ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യകുമാറിന്റെ അറസ്റ്റിനു വരെ പ്രതിഷേധം കാരണമായി.