11:33 am 18/8/2016
ക്യാപ്റ്റന്‍ രാജു ഫിലിപ്പ്
ന്യൂയോര്‍ക്ക്: വിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന സ്റ്റാറ്റന്‍ഐലന്റിലെ സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ശൂനോയോ നോമ്പിനോടനുബന്ധിച്ചുള്ള പെരുന്നാള്‍ ഓഗസ്റ്റ് 19,20 (വെള്ളി, ശനി) തീയതികളിലായി ഭക്ത്യാദരവുകളോടെ ആചരിക്കുന്നു. മലങ്കര ഓര്‍ത്തഡോക്‌സ് സഭ നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ജോഷ്വാ മോര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട് പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നതാണ്.
ഓഗസ്റ്റ് 19-നു വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാ നമസ്കാരവും തുടര്‍ന്ന് അഭിവന്ദ്യ തിരുമേനിയുടെ തിരുവചനശുശ്രൂഷയും ഉണ്ടായിരിക്കും. 20-നു ശനിയാഴ്ച രാവിലെ 8.30-ന് പ്രഭാത പ്രാര്‍ത്ഥനയും, 9.30-നു അഭിവന്ദ്യ ഡോ.ജോഷ്വാ മോര്‍ നിക്കോദീമോസ് തിരുമനസ്സിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും നടക്കും. 11.30-ന് ആഘോഷമായ പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ചവിളമ്പ് തുടര്‍ന്ന് സ്‌നേഹവിരുന്ന് എന്നിവയോടുകൂടി പെരുന്നാള്‍ ചടങ്ങുകള്‍ക്ക് സമാപനമാകും. ഇടവക വികാരി റവ.ഫാ. ടി.എ തോമസിന്റെ നേതൃത്വത്തില് മാനേജിംഗ് കമ്മിറ്റിയംഗങ്ങളും പെരുന്നാള്‍ കോര്‍ഡിനേറ്റര്‍മാരും പെരുന്നാള്‍ ചടങ്ങുകളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.
അനുഗ്രഹങ്ങളുടെ ഉറവിടമായ പരിശുദ്ധ ദൈവമാതാവിന്റെ മഹാമദ്ധ്യസ്ഥതയില്‍ അഭയപ്പെട്ട് അനുഗ്രഹീതരാകുവാന്‍ ഏവരേയും കര്‍തൃനാമത്തില്‍ സ്വാഗതം ചെയ്യുന്നുവെന്ന് വികാരി റവ.ഫാ. ടി.എ. തോമസ്, സെക്രട്ടറി ജോയി ജോണ്‍, ട്രഷറര്‍ ജോസഫ് മാത്യു എന്നിവര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ. ടി.എ. തോമസ് (വികാരി) 732 766 3117, ജോയി ജോണ്‍ (സെക്രട്ടറി) 718 374 1956, ജോസഫ് മാത്യു (ട്രഷറര്‍) 718 698 5503, ചാക്കോ വര്‍ഗീസ് (കോര്‍ഡിനേറ്റര്‍) 973 534 6564, ജോര്‍ജ് വര്‍ഗീസ് (കോര്‍ഡിനേറ്റര്‍) 732 939 6229, രാജു മൈലപ്ര (കോര്‍ഡിനേറ്റര്‍) 718 983 9386, പുഷ്പ വര്‍ഗീസ് (കോര്‍ഡിനേറ്റര്‍) 718 983 9386. ഇടവകയ്ക്കുവേണ്ടി ക്യാപ്റ്റന്‍ രാജു വര്‍ഗീസ് അറിയിച്ചതാണിത്.