സ്റ്റാറ്റന്‍ ഐലന്റില്‍ തിരുവോണാഘോഷം സെപ്റ്റംബര്‍ 18-ന് ഞായറാഴ്ച

08:26 am 17/9/2016

– ബിജു ചെറിയാന്‍
Newsimg1_50680749
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വര്‍ണ്ണാഭമായ തിരുവോണാഘോഷം സെപ്റ്റംബര്‍ 18-നു ഞായറാഴ്ച നടക്കും. ഔവര്‍ ലേഡി ഓഫ് എംടി കാര്‍മല്‍-സെന്റ് ബെനഡിക്ടാ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ (285 Clove RD, Staten Island, NY 10310) വച്ചു ഉച്ചയ്ക്ക് 12.30 മുതല്‍ നടക്കുന്ന പരിപാടികളില്‍ കലാ-സാംസ്കാരിക-മാധ്യമ രംഗത്തെ പ്രതിഭാധനന്മാര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കുന്നതാണ്. അമേരിക്കയിലെ മലയാള മാധ്യമ രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന ഐപി ടിവി സാരഥി സുനില്‍ ട്രൈസ്റ്റാര്‍ മുഖ്യാതിഥിയായിരിക്കും.

ഉച്ചയ്ക്ക് 12.30-ന് ആരംഭിക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യയോടെ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് വാദ്യമേളങ്ങളുടേയും, താലപ്പൊലിയുടേയും അകമ്പടിയോടെ മഹാബലി തമ്പുരാനേയും വിശിഷ്ടാതിഥികളേയും വേദിയിലേക്ക് സ്വീകരിച്ച് ആനയിക്കും. തുടര്‍ന്നു പൊതുസമ്മേളനം. സുനില്‍ ട്രൈസ്റ്റാര്‍ ഓണസന്ദേശം നല്‍കുന്നതാണ്. അസോസിയേഷന്‍ അംഗങ്ങളും, അസോസിയേഷന്റെ ചുമതലയില്‍ വിജയകരമായി പ്രവര്‍ത്തിച്ചുവരുന്ന സ്കൂള്‍ ഓഫ് ആര്‍ട്‌സിലെ വിദ്യാര്‍ത്ഥിനി-വിദ്യാര്‍ത്ഥികള്‍ ഒരുക്കുന്ന കലാവിരുന്നിനുപുറമെ കേരളത്തില്‍ നിന്നും എത്തിയിട്ടുള്ള പ്രശസ്തരായ യുവ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വിവിധ കലാരൂപങ്ങളും ഉണ്ടായിരിക്കുന്നതാണ്. മിമിക്രി- സിനിമാതാരം സാബു തിരുവല്ല, ഐഡിയ സ്റ്റാര്‍സിംഗറിലൂടെ ഏറെ പ്രശസ്തനായ വില്യം ഐസക്, ജെംസണ്‍ കുര്യാക്കോസ്, സിജി ആനന്ദ് എന്നിവരുടെ സാന്നിധ്യം തിരുവോണാഘോഷങ്ങള്‍ക്ക് പകിട്ടേകുമെന്ന് കള്‍ച്ചറല്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഫ്രെഡ് കൊച്ചിന്‍ അഭിപ്രായപ്പെട്ടു. 2016 തിരുവോണത്തിന്റെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ക്യാപ്റ്റന്‍ രാജു ഫിലിപ്പ് ആണ്.

മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായ തിരുവോണസദ്യയും, ഗൃഹാതുരത്വം നിറഞ്ഞുനില്‍ക്കുന്ന കലാവിരുന്നും ആസ്വദിക്കുവാന്‍ ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്നു സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ 2016-ലെ സാരഥികളായ ജോസ് വര്‍ഗീസ് (പ്രസിഡന്റ്), അലക്‌സ് വലിയവീടന്‍ (സെക്രട്ടറി), സണ്ണി കോന്നിയൂര്‍ (ട്രഷറര്‍) എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് വര്‍ഗീസ് (പ്രസിഡന്റ്) 817 817 4115, അലക്‌സ് വലിയവീടന്‍ (സെക്രട്ടറി) 718 619 7674, സണ്ണി കോന്നിയൂര്‍ (ട്രഷറര്‍) 917 514 1396, സജിത്ത് നായര്‍ (ജോ. സെക്രട്ടറി) 646 302 2976, ഫ്രെഡ് കൊച്ചിന്‍ (കള്‍ച്ചറല്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍) 609 582 5767, ക്യാപ്റ്റന്‍ രാജു ഫിലിപ്പ് (തിരുവോണം കോര്‍ഡിനേറ്റര്‍) 917 854 3818. ബിജു ചെറിയാന്‍ അറിയിച്ചതാണിത്.