സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന് നവ നേതൃത്വം

10:51am 9/5/2016

– ബിജു ചെറിയാന്‍
Newsimg1_87453991
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രവാസി സമൂഹത്തിലെ ആദ്യകാല സംഘടനകളിലൊന്നായ സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് സാമുവേല്‍ കോശി കോടിയാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തില്‍ സെക്രട്ടറി റോഷന്‍ മാമ്മന്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇക്കഴിഞ്ഞ വര്‍ഷത്തെ ഊര്‍ജസ്വലമായ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ലോഭമായ സഹകരണവും സഹായവും നല്‍കിയ സ്റ്റാറ്റന്‍ഐലന്റിലെ ഇന്ത്യന്‍ സമൂഹത്തോട് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ചെയ്ത അധ്യക്ഷ പ്രസംഗത്തില്‍ വരും വര്‍ഷങ്ങളില്‍ ഏവരുടേയും പങ്കാളിത്തം ഉറപ്പാക്കണമെന്നും അഭ്യര്‍ത്ഥിച്ചു.

തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ജോസ് വര്‍ഗീസ് (പ്രസിഡന്റ്), അലക്‌സാണ്ടര്‍ വലിയവീടന്‍ (സെക്രട്ടറി), സണ്ണി കോന്നിയൂര്‍ (ട്രഷറര്‍), ഫ്രെഡ് എഡ്വേര്‍ഡ് (വൈസ് പ്രസിഡന്റ്), സജിത് കുമാര്‍ നായര്‍ (ജോയിന്റ് സെക്രട്ടറി) എന്നീ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു.

ക്യാപ്റ്റന്‍ രാജു ഫിലിപ്പ്, എസ്.എസ്. പ്രകാശ്, സദാശിവന്‍ നായര്‍, ബെന്നി ചാക്കോ, ഷാജി എഡ്വേര്‍ഡ്, ജോസ് ഏബഹാം, ആന്റോ ജോസഫ്, ജോര്‍ജ് പീറ്റര്‍, മാത്യു ജോണ്‍, കോശി പണിക്കര്‍, ലെജി പുരുഷോത്തമന്‍, ജെമിനി തോമസ്, ആനിയമ്മ വലിയവീടന്‍, സില്‍വിയ ഫൈസല്‍, ഷൈല റോഷിന്‍, ജിജി ജോസ് ഏബ്രഹാം എന്നിവര്‍ കമ്മിറ്റിയംഗങ്ങളാണ്. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് സാമുവേല്‍ കോശി എക്‌സ് ഓഫീഷ്യോ ആയിരിക്കും.

ഈവര്‍ഷത്തെ അസോസിയേഷന്റെ പ്രവര്‍ത്തനോദ്ഘാടനം മെയ് 21-നു ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പി.എസ്54 ഓഡിറ്റോറിയത്തില്‍ വച്ചു നടത്തപ്പെടും. ഈ ചടങ്ങിലേക്ക് ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.