സ്വാതന്ത്ര്യ ദിനാഘോഷത്തിനു മുന്നോടിയായി ഉത്തരാഖണ്ഡില്‍ കനത്ത സുരക്ഷ

12:14PM 10/8/2016
download (2)

ഡെറാഡൂണ്‍: സ്വാതന്ത്ര്യ ദിനാഘോഷത്തിനു മുന്നോടിയായി ഉത്തരാഖണ്ഡില്‍ സുരക്ഷ കര്‍ശനമാക്കി. ഐഎസ് ബന്ധമുള്ള നാലുപേരെ അറസ്റ്റ് ചെയ്യാനിടയായ സാഹചര്യത്തിലാണ് സുരക്ഷ കര്‍ശനമാക്കിയതെന്നും ആക്രമണ സാധ്യതാ മുന്നറിയിപ്പുകളൊന്നും തന്നെ ലഭിച്ചിട്ടില്ലെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ഡെറാഡൂണിലും, ഹരിദ്വാറിലും അടക്കം ചിലയിടങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി അറസ്റ്റിലായവരില്‍ നിന്ന് മൊഴിലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ കര്‍ശനമാക്കിയത്. ഷോപ്പിംഗ് മാളുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങിളിലെ സുരക്ഷയാണ് പ്രധാനമായും വര്‍ധിപ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ സുരക്ഷയും വര്‍ധിപ്പിച്ചിട്ടുണ്ട്.