സ്വാതന്ത്ര്യ ദിന വിഡിയോയിൽ പാക്​ വിമാനം; അമളി പിണഞ്ഞ്​ സർക്കാർ

06:00 PM 13/8/2016
download (1)

ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്​ കേന്ദ്ര സർക്കാർ പുറത്തിറക്കിയ വിഡിയോയിൽ പാക്​ വിമാനം. സംഭവത്തിൽ അമളി മനസിലായ സർക്കാർ വിഡിയൊ നീക്കം ചെയ്​തിട്ടുണ്ട്​. കേന്ദ്ര സാംസ്​കാരിക മന്ത്രാലയം ട്വിറ്ററിൽ പോസ്​റ്റ്​ ചെയ്​ ത ഒരു മണിക്കൂർ ദൈർഘ്യമുള്ള വിഡിയോയിലാണ്​ പാകിസ്​താൻറെ ജെ.എഫ്​ 17 ജെറ്റ്​വിമാനം ഇന്ത്യൻ പതാകയും വഹിച്ച്​ പറക്കുന്ന രംഗം ഉൾക്കൊള്ളിച്ചിരിക്കുന്നത്​. വിഡിയോ തയ്യാറാക്കുന്നതിൽ വന്ന അശ്രദ്ധയാണ്​ ഇതിന്​ കാരണമെന്നും ഇന്ത്യൻ വിമാനമായ തേജസും പാക്​ ജെറ്റും കാഴ്​ചയിൽ സാമ്യമുള്ളതുകൊണ്ടാകാം ഇങ്ങനെ സംഭവിച്ചതെന്നുമാണ്​ ഒൗദ്യാഗിക വൃത്തങ്ങൾ നൽകുന്ന വിശദീകരണം​.