സ്വാശ്രയപ്രശ്‌നമുന്നയിച്ച് നിയമസഭയില്‍ പ്രതിപക്ഷ ബഹളം.

12:10 pm 27/9/2016
images (6)

തിരുവനന്തപുരം: സ്വാശ്രയപ്രശ്‌നമുന്നയിച്ച് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്ക് എതിരെയുള്ള പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം ഇന്ന് സഭയില്‍ എത്തിയത്. സ്വാശ്രയ മെഡിക്കല്‍ കോളെജുകളിലെ ഫീസ് വര്‍ധനയ്‌ക്കെതിരെയാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം.

വിഷയത്തില്‍ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. ഷാഫി പറമ്പലിലാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ബഹളം തുടങ്ങി. ചോദ്യോത്തരവേള തടസപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല. സ്പീക്കര്‍ ചോദ്യോത്തര നടപടികളുമായി മുന്നോട്ട് പോയി. കഴിഞ്ഞ ദിവസവും ഈ വിഷയം ഉന്നയിച്ച് പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചിരുന്നു. സ്വാശ്രയ മാനേജ്‌മെന്റുമായി സര്‍ക്കാരിന് കൂട്ടുകച്ചവടമാണെന്നും സ്വാശ്രയത്തിന്റെ പേരില്‍ സര്‍ക്കാര്‍ നടത്തുന്നത് തീവെട്ടിക്കൊള്ളയാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.