സ്വാശ്രയ കോളജ്; യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം

02.17 PM 05-09-2016
youthcongress flag
സ്വാശ്രയ കോളജുകളിലെ സര്‍ക്കാരിന്റെ 30 ശതമാനം സീറ്റുകളില്‍ ഫീസ് വര്‍ധിപ്പിച്ച നടപടിക്കെതിരേ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. തിരുവനന്തപുരത്തും കൊച്ചിയിലും നടന്ന മാര്‍ച്ചുകളിലാണ് സംഘര്‍ഷമുണ്ടായത്.
തലസ്ഥാനത്ത് നടന്ന മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ പോലീസിനെ കബളിപ്പിച്ച് സെക്രട്ടറിയേറ്റ് വളപ്പിനുള്ളില്‍ കടന്നു. പോലീസിന് നേരെ കല്ലേറുണ്ടായി. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സെക്രട്ടറിയേറ്റ് വളപ്പില്‍ കടന്ന പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി.
കൊച്ചിയിലെ മാര്‍ച്ചിലും പോലീസ് ബാരിക്കേഡ് കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. മാര്‍ച്ച് മുന്‍ എക്‌സൈസ് മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്തു.