സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ സഭയില്‍ ബഹളം

01:40 pm 26/9/2016
images (11)

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കി. മെഡിക്കല്‍ പ്രവേസനത്തില്‍ കരാറിലെ പിഴവുമൂലം ഫീസ് കുന്നനെ ഉയര്‍ന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയത്.
സ്വാശ്രയ മോഖലയില്‍ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് തീവെട്ടിക്കൊള്ളയാണ് നടക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. മുന്‍ ആരോഗ്യ മന്ത്രി വി.എസ് ശിവകുമാറാണ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയത്. ഓരോ സീറ്റിനും 65 മുതല്‍ 50ലക്ഷം രൂപവരെ കൂട്ടിയാണ് ഈടാക്കുന്നത് എന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.