സ്വർണവില പവന് 21,640 രൂപ

10:37 AM 07/06/2016
images
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. പവന് 21,640 രൂപയിലും ഗ്രാമിന് 2,705 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. മെയ് ആറിനാണ് പവൻ വില 21,720ൽ നിന്ന് 21,640 രൂപയിലേക്ക് താഴ്ന്നത്.
രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 1.03 ഡോളർ താഴ്ന്ന് 1,243.50 ഡോളറിലെത്തി.