സ്വർണവില കുറഞ്ഞു; പവന് 22,240 രൂപ

01:09 PM 21/11/2016
download
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 22,240 രൂപയിലെത്തി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,780 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
നവംബർ ഒമ്പതിനാണ് പവൻ വില 23,480ൽ നിന്ന് 22,880 രൂപയിലേക്ക് ഉയർന്നത്. കഴിഞ്ഞ ഒമ്പത് ദിവസങ്ങളായി ഈ വിലയിൽ മാറ്റമില്ലായിരുന്നു. നവംബർ 19ന് 480 രൂപ കുറഞ്ഞ് 22,400ലെത്തി.
രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 4.62 ഡോളർ കൂടി 1,213.21 ഡോളറിലെത്തി.