സ്വർണവില കൂടി; പവന് 23,480 രൂപ

12:01 PM 24/09/2016
images (8)
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. പവന് 80 രൂപ കൂടി 23,480 രൂപയും ഗ്രാമിന് 10 രൂപ കൂടി 2,935 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

സെപ്റ്റംബർ 20നാണ് പവൻവില 23,280 രൂപയിലേക്ക് താഴ്ന്നത്. സെപ്റ്റംബർ 22ന് 120 കൂടി 23,400ലേക്ക് എത്തി. ഈ വില വെള്ളിയാഴ്ചയും തുടർന്നു.

രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 0.07 ഡോളർ കൂടി 1,337.27 ഡോളറിലെത്തി.