സ്​ത്രീകൾക്കെതിരെ മോശം പരാമർശം നടത്തിയ ഡൊണാൾഡ് ട്രംപിനോട്​ ക്ഷമിക്കണമെന്ന്​ ഭാര്യ

10;33 am 9/10/2016
download

ന്യൂയോർക്ക്​: സ്​ത്രീകൾക്കെതിരെ മോശം പരാമർശം നടത്തിയ യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനോട്​ ക്ഷമിക്കണമെന്ന്​ ഭാര്യ മിലാനിയ​. അദ്ദേഹത്തി​െൻറ വാക്കുകൾ എനിക്കും നാണക്കേടുണ്ടാക്കി. എന്നാൽ, എനിക്കറിയാവുന്ന ട്രംപ്​ സ്​ത്രീകളെ ബഹുമാനിക്കുന്ന ആളാണെന്നും മെലീന വ്യക്​തമാക്കി. ഒരു നേതാവിന്​ ചേർന്ന വാക്കുകളല്ല ത​െൻറ ഭർത്താവ്​ ഉപയോഗിച്ചത്​. എന്നാലും നല്ലവരായ ആൾക്കാർ ​ട്രംപിന്​ പൊറുത്ത്​ കൊടുക്കുമെന്നാണ്​ പ്രതീക്ഷയെന്നും മെലീനിയ പറഞ്ഞു.

വിവാഹിതയായ സ്ത്രീയോട് ലൈംഗിക ചുവയുള്ള പരാമർശങ്ങൾ നടത്തുന്നതിന്‍റെ വിഡിയോ ദൃശ്യങ്ങൾ ദ് വാഷിങ്ടൺ പോസ്റ്റാണ് വെള്ളിയാഴ്ച​ പുറത്തുവിട്ടത്. തന്നെ സ്ത്രീ ചുംബിക്കുന്നതിനായി ട്രംപ് ആത്മപ്രശംസ നടത്തുന്നതും പ്രശസ്തനായതിനാൽ ആലിംഗനം ചെയ്യണമെന്ന് ആവശ്യപ്പെടുന്നതും വിഡിയോയിലുണ്ട്. വിഡിയോ പുറത്ത്​ വന്നതിന്​ പിന്നാലെ ട്രംപിനെതിരെ രൂക്ഷ വിമർശവുമായി ഡൊമാക്രറ്റിക് സ്ഥാനാർഥി ഹിലരി ക്ലിന്‍റൺ രംഗത്തെത്തി.

വിഡിയോയിലെ പരാമർശങ്ങൾ ഭയപ്പെടുത്തുന്നതാണ്​. ഇങ്ങനെയുള്ള ഒരാളെ രാജ്യത്തി​​െൻറ പ്രസിഡൻറാകാൻ സമ്മതിക്കരുതെന്നും ഹിലരി വ്യക്​തമാക്കി. ഹിലരിയുടെ പ്രതികരണത്തിന്​ പിന്നാലെ ട്രംപ്​ ക്ഷമാപണം നടത്തിയിരുന്നു. തെറ്റുപറ്റാത്ത പൂര്‍ണതയുളള ആളാണ് താനെന്ന് പറയില്ല. എന്നാല്‍, പൂര്‍ണനാണെന്ന് നടിക്കാറുമില്ല. വാക്കിലും പ്രവൃത്തിയിലും തനിക്ക് തെറ്റുകള്‍ പറ്റിയിട്ടുണ്ട്. അതില്‍ പശ്ചാത്തപിച്ചിട്ടുണ്ടെന്നും ട്രംപ് വ്യക്​തമാക്കിയിരുന്നു.