സ്​ത്രീ വിരുദ്ധ പരാമർശം:ട്രംപിന്​ ഭാര്യയുടെ പിന്തുണ

01:09 PM 18/10/2016
download (10)
സെൻറ്​ ലൂയിസ്​​: സ്​ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയ റിപബ്ലിക്കൻ പ്രസിഡൻറ്​ സ്ഥാനാർഥി ഡൊണാർഡ്​ ​ട്രംപിന്​ പിന്തുണയുമായി ഭാര്യ മെലാനിയ ​ട്രംപ്​. ട്രംപിനെതിരായ ലൈംഗിക ആരോപണങ്ങൾ കളവാണെന്ന്​ മെലാനിയ പറഞ്ഞു. സിഎൻഎൻ ചാനലിന്​ നൽകിയ അഭിമുഖത്തിലാണ്​ മെലാനിയ ​ഡൊണാൾഡ്​ ട്രംപിനെ പിന്തുണ്ണച്ച്​ രംഗത്തുവന്നത്​.

പുറത്തുവന്ന വിഡിയോയിലെ ട്രംപി​െൻറ്​ സ്​ത്രീ വിരുദ്ധ പരാമർശങ്ങൾ ഗൗരവമായി കാണേണ്ടതില്ല. ഭർത്താവ്​ മുന്‍പൊരിക്കലും ഇത്തരം പരാമർശം നടത്തുന്നത്​ താന്‍ കേട്ടിട്ടില്ല. ട്രംപിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ അതിശയം തോന്നി. ട്രംപ്​ ഇൗ രീതിയിൽ സംസാരിച്ചതായി എനിക്ക്​ പരിചയമില്ല. ചില പുരുഷന്മാര്‍ തമ്മിൽ സ്വകാര്യ സംസാരിക്കുന്നത് ഇത്തരത്തിലാണെന്ന് തനിക്കറിയാം. ആണുങ്ങളുടെ നേര​ംപോക്കായി മാത്രം ഇതിനെക്കണ്ടാൽ മതിയെന്നും മെലാനിയ പറഞ്ഞു.

​ട്രംപിനെതിരെയുള്ള ആരോപണങ്ങളെല്ലാം പ്രതിപക്ഷം കെട്ടിച്ചമച്ചതാണ്​. ഞാൻ ട്രംപിനെ പൂർണമായി വിശ്വസിക്കുന്നു. ആ​​രോപണമുന്നയിച്ച സ്​ത്രീകളു​െട പൂർവകാല ചരിത്രം പരിശോധിച്ചാൽ ഇക്കാര്യം മനസിലാവുമെന്നും ​െമലാനിയ കൂട്ടിച്ചേർത്തു. നേരത്തെ സ്ത്രീകളെപ്പറ്റി ആഭാസ പരാമർശങ്ങൾ നടത്തിയ ട്രംപിനു അമേരിക്കൻ ജനത മാപ്പു നൽകണമെന്ന ആവശ്യവുമായി മെലാനിയ രംഗത്തെത്തിയിരുന്നു.