01:04 pm 15/11/2016
മുംബൈ: സ്റ്റേറ്റ് ബാങ്ക്ഒാഫ് ഇന്ത്യയുടെ എ.ടി.എമ്മിലൂടെ വൈകാതെ 20 രൂപയുടെയും 50രൂപയുടെയും നോട്ടുകൾ ലഭിക്കും. നോട്ട് അസാധുവാക്കിയതുമൂലം ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് ചെറിയ തുക പിൻവലിക്കാൻ കഴിയുന്നത് ഉപകാരപ്രദമാകുമെന്ന് എസ്.ബി.െഎ ചെയർപേഴ്സൺ അരുന്ധതി ഭട്ടാചാര്യ പറഞ്ഞു.
സൗകര്യപ്രദമായ സമയത്ത് നോട്ടുകൾ മാറിലഭിക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പുലഭിച്ചതോടെ തെക്കൻ സംസ്ഥാനങ്ങളിലെ എസ്.ബി.െഎ ശാഖകളിൽ ജോലിഭാരം 50ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്.
എന്നാൽ എ.ടി.എമ്മുകളിൽ പ്രതീക്ഷിക്കുന്നതിനേക്കാൾ വേഗത്തിൽ പണം തീരുകയാണ്. നവംബർ അവസാനത്തോടുകൂടി മാത്രമേ ഇൗ പ്രശ്നങ്ങൾക്ക്പരിഹാരമാകൂവെന്നും അവർ കൂട്ടിച്ചേർത്തു.