09:30am 30/5/2016
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക മാധ്യമ പ്രവര്‍ത്തകരുടെസംഘടനയാണ്. ഫോമ വടക്കേ അമേരിക്കയിലെ മലയാളി സമാജങ്ങളുടെ കൂട്ടായ്മയും.രണ്ടു സംഘടനകളും ഒരു നാണയത്തിന്റെ ഇരുപുറങ്ങളാണ്. ഫോമയുടെ ജനനം മുതല്‍ പ്രസ് ക്ലബ് എക്കാലവും കൈപിടിച്ച് കൂടെയുണ്ടായിട്ടുണ്ട് വഴികാട്ടിയായി.
പ്രസ് ക്ലബിന്റെ കേരളാ കണ്‍വന്‍ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയനേയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും ഒരുവേദിയില്‍ എത്തിച്ച് പരസ്പരം ഹസ്തദാനം നടത്തിയത് ചരിത്ര മുഹൂര്‍ത്തമായിരുന്നു. എവരുടെയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു.
മറ്റുജോലിത്തിരക്കിനിടയിലും പത്രപ്രവര്‍ത്തനത്തില്‍ മുഴുകി സമൂഹത്തിന് നേരിന്റെ വഴി തുറന്നുകൊടുക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ സമൂഹത്തിന്റെ കണ്ണാടിയാണ്. കഴിഞ്ഞകാലങ്ങളില്‍ ശശീന്ദ്രന്‍ നായര്‍, ജോണ്‍ ടൈറ്റസ്, ബോബി ഊരാളില്‍, ജോര്‍ജ് മാത്യു എന്നിവരുടെ നേതൃത്വത്തില്‍ നിസ്വാര്‍ഥ പ്രവര്‍ത്തനങ്ങളിലൂടെ അനേകമായിരങ്ങളുടെ ഹൃദയത്തിന്റെ ഭാഗമായ ഫോമ ഇപ്പോള്‍ ആനന്ദന്‍ നിരവേലിന്റെ നേതൃത്വത്തില്‍ കണ്‍വന്‍ഷനുളള തയാറെടുപ്പിലാണ്.
അകറ്റി നിര്‍ത്തുകയല്ല, എല്ലാവരേയും ഉള്‍ക്കൊളളുകയാണ് ഫോമയുടെ ദൗത്യം. സൗഹൃദത്തിന്റെയും സമന്വയത്തിന്റെയും പാതയിലൂടെ ഫോമയും പ്രസ് ക്ലബും ഒരുമിച്ച് സമൂഹത്തിന്റെ നന്‍മയ്ക്കുവേണ്ടി മുന്നേറട്ടെ എന്ന് ആഗ്രഹിക്കുന്നു, ആശംസിക്കുന്നു, പ്രതീക്ഷിക്കുന്നു