സ്‌കൂട്ടിയുടെ പരിഷ്‌കാരി എത്തി; സ്‌കൂട്ടി പെപ്‌ പ്ലസ്‌

09:10am 29/4/2016
download (8)

ഗിയര്‍ രഹിത സ്‌കൂട്ടറായ സ്‌കൂട്ടിയുടെ പരിഷ്‌കരിച്ച മോഡല്‍ സ്‌കൂട്ടി പെപ്‌ പ്ലസ്‌ ടി.വി.എസ്‌ വിപണിയിലെത്തിച്ചു. 42,153 രൂപയാണ്‌ വാഹനത്തിന്റെ വില ( മുംബൈ ഷോറും). പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്തി ഇക്കോത്രസ്‌റ്റ് എന്‍ജിനിലാണ്‌ സ്‌കൂട്ടി പെപ്‌ പ്ലസ്‌ എത്തുന്നത്‌. നിലവിലുള്ള നിറങ്ങള്‍ക്കൊപ്പം നീറോ സില്‍വറിലും നീറോ ബ്ലൂവിലും സ്‌കൂട്ടി പെപ്‌ പ്ലസ്‌ ലഭിക്കും.
2016 മോഡല്‍ സ്‌കൂട്ടി പെപ്‌ പ്ലസിനെക്കുറിച്ച്‌ മാര്‍ക്കറ്റിങ്ങ്‌ ഹെഡ്‌ അനിരുദ്ധ ഹല്‍ദാറ പറയുന്നത്‌ ഇങ്ങനെ. 2016 സ്‌കൂട്ടി പെപ്‌ പ്ലസില്‍ കമ്പനി അവതരിപ്പിക്കുന്ന വലിയ പ്രത്യേകത ഇക്കോത്രസ്‌റ്റ് എന്‍ജിനാണ്‌. മള്‍ട്ടി കര്‍വ്‌ ഇഗ്നിഷന്‍ സിസ്‌റ്റവും മികച്ച പിക്‌അപ്പും സഹിതമാണ്‌ വാഹനം എത്തുന്നത്‌. നീണ്ടു നില്‍ക്കുന്ന യാത്രസുഖവും വാഹനം നല്‍കുന്നുവെന്നും അദ്ദേഹം പറയുന്നു.
രൂപകല്‍പ്പനയില്‍ വലിയ മാറ്റങ്ങളില്ലാതെയാണ്‌ സ്‌കൂട്ടി പെപ്‌ പ്ലസ്‌ എത്തിയിരിക്കുന്നത്‌. പുതിയ നിങ്ങളും ഗ്രാഫിക്‌സും നല്‍കി വാഹനത്തിന്‌ ഭംഗി കൂട്ടിയിട്ടുണ്ട്‌. 87.8 സി.സി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ്‌ എന്‍ജിനാണ്‌ വാഹനത്തിന്‌ കരുത്ത്‌ പകരുന്നത്‌. 65 കിലോമീറ്റര്‍ മൈലേജാണ്‌ വാഹനത്തിന്‌ കമ്പനി വാഗ്‌ദാനം ചെയ്യുന്നത്‌.