സ്‌കൂളിന് മുന്നില്‍ കഞ്ചാവ് വിറ്റുകൊണ്ടിരുന്നയാളെ പിടികൂടി

01.23 AM 29/10/2016
arrest_760x400
സ്‌കൂളിന് മുന്നില്‍ കഞ്ചാവ് വിറ്റുകൊണ്ടിരുന്നയാളെ മൂവാറ്റുപുഴ പൊലീസ് പിടികൂടി. കുപ്രസിദ്ധ മോഷ്ടാവ് പെരുന്പാവൂര്‍ സ്വദേശി സലാമാണ് അറസ്റ്റിലായത്. മാരകായുധങ്ങളും ഇയാളില്‍നിന്ന് കണ്ടെടുത്തു.
നിരവധി മോഷണക്കേസുകളിലും കഞ്ചാവ് വില്‍പ്പന കേസുകളിലും പ്രതിയായ പെരുന്പാവൂര്‍ ഒന്നാംമൈല്‍ സ്വദേശി സലാമാണ് അറസ്റ്റിലായത്. മൂവാറ്റുപുഴക്ക് സമീപം പേഴക്കാപ്പള്ളിയില്‍ ഹയര്‍സെക്കന്ററി സ്‌കൂളിന് സമീപം കഞ്ചാവ് വില്‍പ്പനക്കെത്തിയപ്പോഴാണ് പിടിയിലായത്. ഒരാള്‍ സംശയാസ്പദമായി സ്‌കൂളിന് മുന്നില്‍ നില്‍ക്കുന്നതായി നാട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.
സി.ഐ. സി. ജയകുമാര്‍, എസ്.ഐ. പി.ടി. വര്‍ക്കി എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം പേഴക്കാപ്പള്ളിയിലെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നിരവധി പൊതികളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് സലാമിന്റെ കയില്‍നിന്ന് കണ്ടെടുത്തു. ഇയാളുടെ വാഹവാഹനത്തില്‍നിന്ന് മാരകായുധങ്ങളും പിടിച്ചെടുത്തു.
മൂവാറ്റുപുഴ, പെരുന്പാവൂര്‍ മേഖലയില്‍ കഞ്ചാവ് വില്‍പ്പനക്കാരില്‍ പ്രധാനിയായിരുന്നു സലാം. തമിഴ്‌നാട്ടിലെ കന്പത്തുനിന്നാണ് ഇയാള്‍ കഞ്ചാവ് വാങ്ങിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.