വാഷിങ്ടണ്‍: സ്കൂളില്‍ നടന്ന വെടിവയ്പ്പില്‍ നാല് കുട്ടികള്‍ക്ക് പരുക്ക്. അമേരിക്കയിലെ വാഷിങ്ടണിലുള്ള മാഡിസന്‍ ജുനിയര്‍ ഹൈസ്കൂളിലാണ് വെടിവയ്പ്പ് നടന്നത്. പതിനാലുകാരനാണ് കുട്ടികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. കുട്ടികളില്‍ രണ്ടുപേര്‍ക്ക് വെടിയേറ്റാണ് പരുക്കേറ്റത്. മറ്റു രണ്ട് പേര്‍ക്ക് മൂര്‍ച്ചയുള്ള ആയുധം കൊണ്ടോ ഓടി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയോ പരുക്കേറ്റതാണെന്ന് പോലീസ് പറഞ്ഞു.
സ്കൂളിലെ കഫേറ്റീരിയയിലേക്ക് എത്തിയ അക്രമി കുട്ടികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയുതിര്‍ത്ത ശേഷം ഓടി രക്ഷപെട്ട ഇയാളെ പിന്നീട് സ്കൂള്‍ പരിസരത്തുനിന്നാണ് പിടികൂടിയത്.