സ്‌നേഹ സംഗീതം’ ഡാളസ്സില്‍ മെയ് 28ന്

08:30am 24/4/2016
– പി.പി.ചെറിയാന്‍
Newsimg1_60026309
ഡാളസ്: ഡാളസ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ ധനശേഖരണാര്‍ത്ഥം മെയ് 28 ന് ക്രിസ്ത്യന്‍ ഡിവോഷ്ണല്‍ സംഗീത നിശ സംഘടിപ്പിക്കുന്നു. പ്രസിദ്ധ ഗായകന്‍ എം.ജി. ശ്രീകുമാര്‍, രഞ്ജിനി ജോസ്, അനൂപ്, സജി സാമൂവേല്‍ എന്നിവര്‍ അണിനിരക്കുന്ന ‘സ്‌നേഹ സംഗീതം’ ലൂനാ മാര്‍ത്തോമാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ആണ് അരങ്ങേറുന്നത്. പ്രവേശനം പാസു മൂലം നിയന്ത്രിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

റവ.ഫാ.ബിനു മാത്യൂസ്, റവ.ഫാദര്‍ മാത്തുകുട്ടി വര്‍ഗീസ്, മിസ്സിസ് മറിയ മാത്യു, ഡോ.ജോര്‍ജ്ജ് സാമുവേല്‍, മാത്യു ജേക്കബ്, ബിജോയ് ഉമ്മന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന ഒരു കമ്മിറ്റിയാണ് പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
റവ.ഫാ.ബിനു മാത്യൂസ്(വികാര്‍) – 210 687 6192