12:55PM 22/6/2016
തിരുവനന്തപുരം: ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് സംസ്ഥാന സ്‌പോര്‍ട് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനം ഇന്നു രാജി വയ്ക്കും. തലസ്ഥാനത്ത് ഇന്നു ചേരുന്ന സ്‌പോര്‍ട് കൗണ്‍സിലിന്റെ നിര്‍ണായക യോഗത്തിനു ശേഷമായിരിക്കും തീരുമാനം പ്രഖ്യാപിക്കുക. അഞ്ജുതന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
തനിക്കെതിരെ ഉണ്ടായ ആരോപണങ്ങള്‍ അപ്രതീക്ഷിതമായിരുന്നുവെന്ന് അഞ്ജു ബോബി ജോര്‍ജ് വ്യക്തമാക്കി. തുടക്കത്തില്‍ ലഭിച്ച സഹകരണം പിന്നീട് ലഭിച്ചില്ല. ലോക വേദികളിലെ തന്റെ അനുഭവസമ്പത്ത് കേരളത്തിന്റെ കായിക ലോകത്തിനു മുതല്‍കൂട്ടാകട്ടെയെന്നു വിചാരിച്ചാണ് സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് പദവി ഏറ്റെടുത്തതെന്നും അര്‍ഹതയില്ലാത്ത ആനുകൂല്യങ്ങള്‍ സ്വീകരിച്ചിട്ടില്ലെന്നും അഞ്ജു വ്യക്തമാക്കി.