സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ ‘ കാബാലി ’ ടീസര്‍ എത്തി

11:11am 2/5/2016

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ കബാലി ടീസര്‍ പുറത്തിറങ്ങി.പാ രഞ്ജിത് സംവിധാനം ചെയ്യുന്ന കബാലി ഒരു അധോലോക രാജാവിന്റെ ജീവിതകഥയാണ് പറയുന്നത്. കബാലീശ്വരന്‍ എന്നാണ് രജനി അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ പേര്.
ചെന്നൈയിലെ മൈലാപ്പൂര്‍ സ്വദേശിയായ കബാലി അധോലോകരാജാവായി മാറുന്നതും പിന്നീട് മലേഷ്യയിലേക്ക് കുടിയേറുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. 1.06 സെക്കന്റാണ് ടീസറിന്റെ ദൈര്‍ഘ്യം. യൂട്യൂബില്‍ ഇട്ട് ഒരു മണിക്കൂറിനുള്ളില്‍ തന്നെ നിരവധി ആരാധകരാണ് ടീസര്‍ കണ്ടത്.