സ്‌റ്റോപ്പ് സൈനില്‍ കാറിന് നേരെ വെടിവെപ്പ് ; 3 വയസ്സുകാരന്‍ മരിച്ചു

10:13 am 20/12/2016

– പി.പി. ചെറിയാന്‍
Newsimg1_27960367
ലിറ്റില്‍റോക്ക്(അര്‍ക്കന്‍സാസ്): സ്‌റ്റോപ് സൈനില്‍ നിര്‍ത്തിയിരുന്ന കാര്‍ മുന്നോട്ടെടുക്കുന്നതിന് താമസിച്ചു എന്ന കാരണത്താല്‍ പുറകിലുണ്ടായിരുന്ന കാറില്‍ നിന്നും െ്രെഡവര്‍ ഇറങ്ങി വന്ന് മുന്പിലെ കാറിലുണ്ടായിരുന്നവരുടെ നേര്‍ക്ക് വെടിയുതിര്‍ത്തു. സംഭവത്തില്‍ 3 വയസ്സുകാരന്‍ കൊല്ലപ്പെട്ടു.

മുത്തശ്ശിയുമൊത്ത് കാറില്‍ ഷോപ്പിങ്ങിനിറങ്ങിയ മൂന്ന് വയസ്സുകാരനാണ് കൊല്ലപ്പെട്ടത്. വെടിയുണ്ട തറച്ചുകൊണ്ടത് മുത്തശ്ശിയുടെ തൊട്ടടുത്തിരുന്ന 3 വയസുകാരന്റെ േദഹത്തായിരുന്നു. വാഹനം ഓടിച്ചിരുന്ന മുത്തശ്ശി അല്പം ദൂരം ഓടിച്ചതിനുശേഷം ഷോപ്പിങ് മാളിന്റെ പാര്‍ക്കിങ് ലോട്ടില്‍ വാഹനം നിര്‍ത്തി പൊലിസിനെ വിളിച്ചു. പൊലീസ് എത്തി വെടിയേറ്റു കിടന്നിരുന്ന മൂന്ന് വയസ്സുകാരനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെടിവെപ്പിനുശേഷം കാറില്‍ കയറി പ്രതി രക്ഷപ്പെട്ടു. പ്രതിക്കു വേണ്ടി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ഡിസംബര്‍ 17 ശനിയാഴ്ചയായിരുന്നു സംഭവം.

മുത്തശ്ശിയും കുട്ടിയും സംഭവത്തില്‍ തികച്ചും നിരപരാധികളാണെന്ന് പൊലീസ് ലഫ്റ്റന്റ് സ്റ്റീവ് പറഞ്ഞു. സ്‌റ്റോപ് സൈനില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ മുന്‍പിലുള്ള വാഹനം കടന്നു പോകുന്നതുവരെ ക്ഷമയോടെ കാത്തുനില്‌ക്കേണ്ടുന്നതിനുപകരം പ്രകോപിതരാകുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായും അദ്ദേഹം പറഞ്ഞു.