സൗത്ത് ഏഷ്യന്‍ ഫെസ്റ്റിവല്‍ 2016 ടൊറന്റോ നഗരത്തെ പുളകം അണിയിക്കും

09:54am 24/6/2016
Newsimg1_43507865
ടൊറന്റോ : സൗത്ത് ഏഷ്യന്‍ ഫെസ്റ്റിവല്‍ 2016 ടൊറന്റോ നഗരത്തെ പുളകം അണിയിക്കും .ജൂലായ് 16.17 തീയതികളില്‍ ടൊറന്റോ ജെറാര്‍ഡ് സ്ട്രീറ്റില്‍ നടക്കുന്ന സൗത്തു ഏഷ്യന്‍ ഫെസ്റ്റിവല്‍ 2016 വേനല്‍ക്കാല വിനോദവേളക്ക് മാറ്റേകും.ഇന്ത്യയിലെയും ,തെക്കന്‍ ഏഷ്യയിലെയും സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന തരത്തിലുള്ള വിവിധ കലാപരിപാടികള്‍ക്കായി നഗരം ഒരുങ്ങി കഴിഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ അനുസരിച്ചു രണ്ടു ദിവസം കൊണ്ടു 2,50,000 അധികം ആളുകള്‍ സന്ദര്‍ശിച്ച ഏറ്റവും വലിയ കലാ മേളക്കാണ് നഗരം ഒരുങ്ങിയിരിക്കുന്നത്.

ഫോള്‍ക് ഡാന്‍സ് ,കുച്ചിപ്പിടി,മറ്റു പരമ്പരാഗത കലാ രൂപങ്ങള്‍ തുടങ്ങി ,Folk dancers, musicians, classical dancers, musicians, buskers and storytellers കൂടാതെ വിവിധ പ്രദേശക്കാരുടെ പല തരത്തിലുള്ള ഭക്ഷണ വിഭവങ്ങള്‍ ഉള്‍പ്പെടുന്ന മഹാ മാമാങ്കത്തിന് പ്രേവേശനം സൗജന്യമാണ് .

ടി ഡി ബാങ്ക് കാനഡ പ്രധാന സ്‌പോണ്‍സര്‍ ആയിട്ടുള്ള പരിപാടിയുടെ വാര്‍ത്താ മാധ്യമ ടീ0 നയിക്കുന്നത് വിവിധ ഭാഷ വാര്‍ത്താ മാധ്യമങ്ങളുടെ കൂട്ടായ്മ ആയ ഇന്‍ഡോ കനേഡിയന്‍ പ്രെസ്സ് ക്ലബ് ആണ് .മാധ്യമ പ്രവര്‍ത്തകരുടെ സൗകര്യാര്‍ത്ഥം പ്രത്യേക സ്റ്റാളും തുറന്നിട്ടുണ്ട് .

പ്രധാന എഴുത്തുകാരുടെ പുസ്തക പ്രകാശനം,ബോളിവുഡ് സിനിമ,നാടകം,തുടങ്ങി വിവിധങ്ങളായ പരിപാടിയുടെ വിശദ വിവിരങ്ങള്‍ക്കു www.indocanadianpressclub.org/HTML/index.html അല്ലെങ്കില്‍ www.festivalofsouthasia.com ആയി ബന്ധപ്പെടുക