12:17 pm 16/8/2016
സൗത്ത് ഫ്‌ളോറിഡ: സൗത്ത് ഫ്‌ളോറിഡയിലെ മലയാളി സംഘടനയായ കൈരളി ആര്‍ട്‌സ് ക്ലബിന്റെ ഈവര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ഓഗസ്റ്റ് 20-ന് സൗത്ത് ഫ്‌ളോറിഡ മാര്‍ത്തോമാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചു വിവിധ കലാപരിപാടികളോടെ നടത്തപ്പെടും.
വൈകുന്നേരം 6.30-ന് ആരംഭിക്കുന്ന ഓണസദ്യയോടെ ആഘോഷപരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് പഞ്ചവാദ്യം, തിരുവാതിര, വള്ളംകളി, ഓണസ്കിറ്റ്, സിനിമാറ്റിക് & ക്ലാസിക്കല്‍ ഡാന്‍സ് എന്നിവ കൂടാതെ “മയാമി ഹരിക്കയിന്‍സ്’ എന്ന ബന്‍ഗ്രാ ഡാന്‍സ് ടീമിന്റെ കലാപരിപാടികളും ഈവര്‍ഷത്തെ ഓണാഘോഷങ്ങളുടെ പ്രധാന ഇനമാണ്.
ഓണാഘോഷപരിപാടികളുടെ മുഖ്യാതിഥിയായി ഡോ. വേണുഗോപാലും, ഓണസന്ദേശം ലീലാ നായരും, ഓണാഘോഷപരിപാടികളുടെ ഉദ്ഘാടനം കൊട്ടാരത്തില്‍ പാര്‍വതിയമ്മയും നിര്‍വഹിക്കുന്നതാണ്. എല്ലാ സൗത്ത് ഫ്‌ളോറിഡ മലയാളികളേയും സകുടുംബം ഈ ഓണാഘോഷപരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
പ്രസിഡന്റ് ഏബ്രഹാം കളത്തില്‍, സെക്രട്ടറി വര്‍ഗീസ് ശാമുവേല്‍, ട്രഷറര്‍ രാജു ഇടിക്കുള എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഏബ്രഹാം കളത്തില്‍ (561 827 5896).