09:23am 22/3/2016
ജോയിച്ചന്‍ പുതുക്കുളം
സൗത്ത് ഫ്‌ളോറിഡ: സൗത്ത് ഫ്‌ളോറിഡയിലെ ഡംബാനോ ബീച്ചില്‍ സ്ഥിതിചെയ്യു സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ഇന്ത്യയുടെ കൂദാശാ കര്‍മ്മം വര്‍ണ്ണശബളമായ ചടങ്ങുകളോടെ ഏപ്രില്‍ മാസം 1,2 തീയതികളില്‍ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അലക്‌സിയോസ് മാര്‍ യൗസേബിയോസ്, മുംബൈ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, തിരുവനന്തപുരം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് എിവരുടെ കാര്‍മികത്വത്തില്‍ നടക്കും.
വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ചെണ്ടമേളങ്ങളുടേയും മുത്തുക്കുടകളുടേയും അകമ്പടിയോടെ പ്രദക്ഷിണത്തോടുകൂടി ഓംഘ’ ശുശ്രൂഷയും, ശനിയാഴ്ച വൈകി’് 7 മണിക്കുള്ള രണ്ടാംഘ’ ശുശ്രൂഷകള്‍ക്കും ശേഷം നടക്കു വിശുദ്ധ കുര്‍ബാനയ്ക്കും 12 മണിക്ക് നടക്കു പൊതുസമ്മേളനത്തോടുംകൂടി കൂദാശാ കര്‍മ്മങ്ങള്‍ സമാപിക്കും.
റവ.ഫാ. ജോസഫ് കളപ്പുരയില്‍ (വികാരി&ജനറല്‍ കവീനര്‍), സോളമന്‍ മാത്യു (ട്രഷറര്‍), പി.കെ. തോമസ് (സെക്ര’റി), കോര ജോസഫ് (പ്രോഗ്രാം കോര്‍ഡിനേറ്റര്‍), ഡോ. തോമസ് പനവേലില്‍, മാത്തുക്കുട്ടി തുമ്പമ (കോ- കവീനര്‍മാര്‍), മോന്‍സി ജോര്‍ജ്, തോമസ് മാത്യു, അനുജ ഫിലിപ്പ്, മേരി മാത്യു, മഞ്ജു മാത്യു, അലക്‌സാണ്ടര്‍ ഫിലിപ്പ്, റജി മാത്യു (കമ്മിറ്റി അംഗങ്ങള്‍) എന്നിവര്‍ കൂദാശ കമ്മിറ്റിയില്‍ സജീവമായി പ്രവര്‍ത്തിക്കുു.