സൗത്ത് വെസ്റ്റ് ബ്രദറണ്‍ കോണ്‍ഫ്രന്‍സ് ഡാളസ്സില്‍ ജൂണ്‍ 9 മുതല്‍ 12 വരെ

12:58pm 13/4/2016

പി.പി.ചെറിയാന്‍
unnamed (1)
ഡാളസ്: സൗത്ത് വെസ്റ്റ് ബ്രദറണ്‍(2016) കോണ്‍ഫ്രന്‍സ് ജൂണ്‍ 9 മുതല്‍ 12 വരെ ഡാളസ് മോക്കിങ്ങ് ബേര്‍ഡ് ലവ് ഫീല്‍ഡ് ഇന്‍ ആന്റ് സ്യൂട്ട്‌സില്‍ വെച്ചു നടക്കുന്നതാണ്. ധീരരായ ശിഷ്യരായി ജീവിക്കുക(Live as Courageous Diciples) എന്നതാണ് ഈവര്‍ഷത്തെ കോണ്‍ഫ്രന്‍സ് ചര്‍ച്ചാ വിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത്.

മിസ്സോറിയില്‍ നിന്നുള്ള ട്രൈബല്‍ മിഷന്‍ പ്രവര്‍ത്തകനും, സുവിശേഷ പ്രാംസംഗീകനുമായ മൈക്ക് ആറ്റ് വുഡ്, ബൈബിള്‍ കോളേജ് അദ്ധ്യാപകനായ സജീവ് വര്‍ഗീസ്, ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഉദ്യോസ്ഥനും, സ്വദേശത്തും വിദേശത്തും സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കികൊണ്ടിരിക്കുന്നു. ആല്‍ബര്‍ട്ട് സുനില്‍, കൊളംബിയായില്‍ നിന്നുള്ള സുപ്രസിദ്ധ യുവ പ്രാസംഗീകന്‍ ക്രിസ്ത്യന്‍ റമിറസ് മെന്‍ഡോസ എന്നിവരാണ് സമ്മേളനത്തില്‍ വിവിധ സെമിനാറുകള്‍ക്കും, പഠന ക്ലാസ്സുകള്‍ക്കും നേതൃത്വം നല്‍കുന്നത്.

സമ്മേളനത്തോടനുബന്ധിച്ചു യുവജനങ്ങള്‍ക്കും, കുട്ടികള്‍ക്കും പ്രത്യേക പഠന ക്ലാസ്സുകള്‍, ടാലന്റ് ഷൊ, ബൈബിള്‍ സ്റ്റഡി, എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.സമ്മേളനത്തിലേക്കുള്ള റജിസ്‌ട്രേഷന്‍ ആരംഭിച്ചതായി സംഘാടകര്‍ അറിയിച്ചു.
സമ്മേളനത്തിന്റെ വിജയത്തിനും, അനുഗ്രഹത്തിനുമായി എല്ലാവരുടേയും പ്രാര്‍ത്ഥനയും, സഹായ സഹകരണങ്ങളും സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.
പി.ടി.ഫിലിപ്പ്(സെക്രട്ടറി), പൈലി വര്‍ഗീസ്(ട്രഷറര്‍), ബേബി മാത്യു(അസി.ട്രഷറര്‍), ജെറി മോഡിയില്‍(യൂത്ത് കോര്‍ഡിനേറ്റര്‍) എന്നിവര്‍ ഉള്‍പ്പെടുന്ന വിപുലമായ ഒരു കമ്മിറ്റി സമ്മേളനത്തിന്റെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ www.Southwestbrethern.org എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്. ഇമെയില്‍ swbc16@ gmail.com, Gmail.swwbc16@ gmail.com