സൗത്ത് വെസ്റ്റ് ഭദ്രാസന ആസ്ഥാന ചാപ്പലിന്റെ ഗ്രൗണ്ട് ബ്രേക്കിംഗ് ഒക്ടോബര്‍ 15 നു നടത്തും

08:26 pm 3/10/2016

ചാര്‍ളി വര്‍ഗ്ഗീസ്സ് പടനിലം
Newsimg1_49301751
ഹൂസ്റ്റണ്‍ :­ മലങ്കര ഓര്‍ത്തഡോക്‌സ്­ സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസന കൗണ്‍സില്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൂസേബിയൂസ് മെത്രാപ്പോലീത്തയുടെ അദ്യക്ഷതയില്‍ കൂടി ഭദ്രാസന ആസ്ഥാനത്തോട് ചേര്‍ന്നുള്ള ചാപ്പല്‍ പണിയുന്നതിന്‍റെ കോണ്‍ട്രാക്ട് ജോഷ് കണ്‍സ്ട്രക്ഷനുമായി ഒപ്പിട്ടതായി മെത്രപ്പോലീത്ത അറിയിച്ചു. ഗ്രൗണ്ട് ബ്രേക്കിംഗ് സെറിമണി ഒക്ടോബര്‍ 15 ന് വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൂസേബിയൂസ് നിര്‍വഹിയ്ക്കുന്നതിനായി ഭദ്രാസന കൗണ്‍സില്‍ തീരുമാനിച്ചു. ഭദ്രാസന കൌണ്‍സില്‍ മെമ്പറന്മാരായ റവ. ഫാ. മാത്യൂസ് ജോര്‍ജ്ജ് , ചാര്‍ളി വര്‍ഗ്ഗീസ് പടനിലം, എല്‍സണ്‍ സാമുവേല്‍, ജോര്‍ജ് ഗീവര്‍ഗ്ഗീസ് എന്നിവര്‍ സംബന്ധിച്ചു.