സൗദിയില്‍ ചില്ലറ വ്യാപാര മേഖലയിലും സ്വദേശി വല്‍ക്കരണം നടപ്പാക്കുന്നു

ജയന്‍ കൊടുങ്ങല്ലൂര്‍
08:55am 7/2/2/016
images (1)

റിയാദ്: സൗദിയില്‍ ചില്ലറ വ്യാപാര മേഖലയിലും സ്വദേശി വല്‍ക്കരണം നടപ്പാക്കുന്നു. വ്യാപാര മേഖലയില്‍ തൊഴില്‍ രഹിതരായ സൗദികള്‍ക്ക് വന്‍ തോതില്‍ തൊഴില്‍ നല്‍കാനാണ് മന്ത്രാലയം ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. ബിനാമി ബിസനസ് തടയുന്നതിന്റെ ഭാഗമായി വിദേശികളുടെ ഉയര്‍ന്ന ആധിപത്യമുള്ള ചില വ്യാപാര മേഖലകളിലെ വിദേശ റിക്രൂട്ട്‌മെന്റ് വിലക്കാന്‍ നീക്കമുള്ളതായി വാണിജ്യ വ്യവസായ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ വ്യക്തമാക്കി.

മൊബൈല്‍ ഫോണ്‍ വില്‍പ്പന, മൊബൈല്‍ ഫോണ്‍ അറ്റകുറ്റപ്പണികള്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവടങ്ങളില്‍ സമ്പൂര്‍ണ്ണ സൗദി വല്‍ക്കരണം ഈ വര്‍ഷം തന്നെ നടപ്പാക്കുന്ന ടെക്‌നിക്കല്‍ കമ്മറ്റിക്ക് രൂപം നല്‍കും. ഇതിനായി നാലു മന്ത്രാലയങ്ങളിലെ അണ്ടര്‍ സെക്രട്ടറിമാരെ ഉള്‍പ്പെടുത്തി ടെക് നിക്കല്‍ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്.

ചില്ലറ വ്യാപാര മേഖലയില്‍ സൗദില്‍ക്കരണം നടപ്പാക്കുന്നതിനുളള പദ്ധതികള്‍ തയാറാക്കുകയും ,സൗദി വല്‍ക്കരണം നടപ്പാക്കുമ്പോള്‍ ഉളള പ്രതിബന്ധങ്ങള്‍ക്ക് പരിഹാരം കാണുകയുമാണ് ടെക്‌നിക്കല്‍ കമ്മറ്റിയുടെ പ്രധാന ചുമതല. ചില്ലറ വ്യാപാര സ്ഥാപനങ്ങളിലും മൊബൈല്‍ ഫോണ്‍ വില്‍പ്പനയും മൊബൈല്‍ ഫോണ്‍ അറ്റകുറ്റപ്പണികളും’ ചെയ്യുന്നസ്ഥാപനങ്ങള്‍ ഭൂരിപക്ഷവും. മലയാളികള്‍ ഉള്‍പ്പെടെയുളള വിദേശികളാണ് ജോലി ചെയ്യുന്നത്. ഈ നിയമം നടപ്പാക്കുന്നതോടെ ഈ മേഖലയില്‍ തൊഴില്‍ നോക്കുന്ന ആയിരക്കണക്കിനു വിദേശികളുടെ ജോലി നഷ്ടമാകുമെന്ന അവസ്ഥ സംജാതമാകം