സൗദി അറേബ്യയില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഇന്ത്യാക്കാരന്‍ വെടിയേറ്റ്

11:29am
24/2/2016

images (3)
റിയാദ്: സൗദി അറേബ്യയില്‍ പോലീസ് ക്യാമ്പിന് നേരെ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഒരു ഇന്ത്യാക്കാരന്‍ ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു. കഴിഞ്ഞ ദിവസം ദമാമിനടുത്ത് അവാമിയ നഗരത്തില്‍ നടന്ന ആക്രമണത്തില്‍ പാലക്കാട് സ്വദേശിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരിച്ചത് യു പി സ്വദേശിയാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഈന്തപ്പന തോട്ടത്തില്‍ പണിയെടുത്തിരുന്നവര്‍ക്കാണ് വെടിയേറ്റത്.
കിഴക്കന്‍ സൗദിയിലെ ഖര്‍ത്തിഫ് പ്രവിയെയിലെ ഈന്തപ്പന തോട്ടത്തില്‍ ഒളിച്ചിരുന്ന തീവ്രവാദികള്‍ നഗരത്തിലെ പോലീസ് ക്യാപിന് നേരെ ആക്രമണം നടത്തുകയായിരുന്നു. തുടര്‍ന്ന് പോലീസുകാരും തിരിച്ച് വെടിവെച്ചു. തലയ്ക്ക് വെടിയേറ്റ പാലക്കാട് സ്വദേശിയെ സമീപത്തെ ആശുപത്രിയില്‍ ഗുരുതരമായി പ്രവേശിപ്പിച്ചു.
വെടിയേറ്റ് മരിച്ച മറ്റുള്ളവരും ഈന്തപ്പന തോട്ടത്തില്‍ പണിയെടുത്തിരുന്നവരാണ്. കഴിഞ്ഞ ദിവസം വൈകിട്ട് തുടങ്ങിയ വെടിവെയ്പ്പ് പുലര്‍ച്ചെ വരെ തുടര്‍ന്നു. പരിഭ്രാന്തരായതിനാല്‍ സമീപവാസികള്‍ ആരും തന്നെ പുറത്തിറങ്ങിയിട്ടില്ല. ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. നേരത്തേ സൗദിയില്‍ ഐഎസ് തീവ്രവാദികള്‍ ഒരു മോസ്‌ക്കില്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 20 ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.