സൗദി ചാവേര്‍ സ്‌ഫോടനം; മരിച്ചവരുടെ എണ്ണം നാലായി

08.31 AM 05-07-2016
KARACHI-BOMB-BLAST-sight-area1-380x380
സൗദി മദീനയിലെ മോസ്‌കിനു സമീപത്തുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. നാല് സുരക്ഷാ ഉദ്യോഗസ്ഥരാണ് ആക്രമണത്തില്‍ മരിച്ചത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. തീര്‍ഥാടകര്‍ സുരക്ഷിതരാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഖത്തീഫിലെ പള്ളിയിലും ചാവേര്‍ സ്‌ഫോടനം നടന്നു. തിങ്കളാഴ്ച രാവിലെ ജിദ്ദയില്‍ അമേരിക്കന്‍ കോണ്‍സുലേറ്റിനു മുമ്പില്‍ ചാവേര്‍ സ്‌ഫോടനത്തില്‍ ചാവേര്‍ കൊല്ലപ്പെട്ടിരുന്നു. റംസാന്‍ നോമ്പാചരണം അവസാനിക്കുന്നതിന് ഒരു ദിവസം മാത്രം ശേഷിക്കെ നടന്ന ആക്രമണങ്ങള്‍ ഇസ്‌ലാമിക് സ്റ്റേറ്റ് നടത്തിയതാണെന്നാണു കരുതുന്നത്.