സൗമ്യയുടെ അമ്മക്ക് ഫോണില്‍ അജ്ഞാതന്‍െറ ഭീഷണി

09:34 am 19/09/2016
Sumathi, mother
ഷൊര്‍ണൂര്‍: പ്രതി ഗോവിന്ദച്ചാമിക്കെതിരെ കേസുമായി മുന്നോട്ടുപോയാല്‍ ബുദ്ധിമുട്ടുണ്ടാകുമെന്ന് സൗമ്യയുടെ അമ്മ സുമതിക്ക് ഫോണില്‍ ഭീഷണി. കഴിഞ്ഞ ദിവസം രാത്രിയാണ് അജ്ഞാതന്‍ ഭീഷണി മുഴക്കിയത്. ഷൊര്‍ണൂര്‍ പൊലീസ് വീട്ടിലത്തെി സുമതിയുടെ മൊഴിയെടുത്തു.

എന്നാല്‍, വിളിച്ച ഫോണ്‍ നമ്പര്‍ ലഭിച്ചിട്ടില്ല. കോടതിയില്‍ പൊലീസ് ഇത് സംബന്ധിച്ച വിവരം നല്‍കും.