സൗമ്യയുടെ അമ്മ പുന:പരിശോധനാ ഹരജി നല്‍കി

12;04 pm 23/09/2016
download (1)
ന്യൂഡല്‍ഹി: ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ സൗമ്യയുടെ അമ്മ സുമതി പുന പരിശോധനാ ഹരജി നല്‍കി. കൊലക്കുറ്റം ചുമത്താന്‍ തെളിവുണ്ടായിട്ടും ഫലപ്രദമായി മുന്നോട്ടുവെക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ളെന്നു കാണിച്ചാണ് അഡ്വ. ആല്‍ജോ ജോസഫ് മുഖേന സുമതി ഹരജി സമര്‍പ്പിച്ചത്. തുറന്ന കോടതിയില്‍ കേസ് വാദം കേള്‍ക്കണമെന്ന ആവശ്യം മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ഥ് ലൂത്ര ഉന്നയിക്കും. കൊലക്കുറ്റം ചുമത്താന്‍ വേണ്ട തെളിവ് കേസിലുണ്ടായിരുന്നു. ഇതിന്‍െറ വെളിച്ചത്തിലാണ് വിചാരണ കോടതിയും ഹൈകോടതിയും പ്രതിക്ക് വധശിക്ഷ വിധിച്ചത്. എന്നാല്‍, ആ തെളിവുകളില്‍ പലതും സുപ്രീംകോടതി പരിഗണിച്ചിട്ടില്ല, അതിനാല്‍ വീണ്ടും വാദം കേള്‍ക്കണം. വിചാരണ കോടതിയില്‍ താന്‍ സാക്ഷിയായിരുന്നു, ഹൈകോടതിയും തന്‍െറ വാദം കേട്ടിരുന്നു. എന്നാല്‍, സുപ്രീംകോടതിയില്‍ പ്രത്യേക ഹരജി നല്‍കിയിരുന്നില്ളെന്നും സുമതി പറഞ്ഞു.