സൗമ്യ വധക്കേസ് കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച സംഭവിച്ചെന്ന് ഉമ്മന്‍ചാണ്ടി

08:45 am 10/9/2016

images (5)
തിരുവനന്തപുരം: സുപ്രീംകോടതിയുടെ പരിഗണനയിലുള്ള സൗമ്യ വധക്കേസ് കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാറിനു വീഴ്ച സംഭവിച്ചെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രതിക്ക് മതിയായ ശിക്ഷ ലഭിക്കുന്നില്ലെങ്കില്‍ തലതല്ലി മരിക്കുമെന്ന സൗമ്യയുടെ മാതാവിന്റെ രോദനം കേരളത്തിന്റെ രോദനമാണെന്നും അദ്ദേഹം പറഞ്ഞു.

ഇടതു സര്‍ക്കാര്‍ അധികാരമേറ്റശേഷം നിയമിച്ച പുതിയ സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ സൗമ്യ വധക്കേസിന്റെ ഏകോപനത്തില്‍ ജാഗ്രത കാട്ടിയില്ല. സൗമ്യ കേസിലെ ഇപ്പോഴത്തെ അഭിഭാഷകന്‍ റിട്ടയേര്‍ഡ് ജഡ്ജി കൂടിയായ തോമസ് പി. ജോസഫ് മികച്ച അഭിഭാഷകന്‍ ആണെങ്കിലും അദ്ദേഹത്തിന് ആവശമായ പിന്തുണ കിട്ടുന്നില്ല. അഭിഭാഷകന് ആവശ്യമായ പിന്തുണ നല്‍കി പ്രതി ഗോവിന്ദച്ചാമിയുടെ ശിക്ഷ ഉറപ്പാക്കുന്നതില്‍ ഗുരുതര വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. അതിനാല്‍ ഇക്കാര്യത്തില്‍ നിയമപരമായി എന്തുചെയ്യാനാകുമെന്നു നിയമ വിദഗ്ദരുമായി സര്‍ക്കാര്‍ ആലോചിച്ചിക്കണമെന്നും അദ്ദേഹം പറഞ്ഞു.