ഹജ്ജ് യാത്രാവിവരപ്പട്ടിക പ്രസിദ്ധീകരിച്ചു

10:21 AM 20/08/2016
download (8)

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന സെപ്റ്റംബര്‍ ഒന്നുമുതല്‍ മൂന്നുവരെ ഹജ്ജിന് പോകുന്നവരുടെ യാത്രാവിവരം www.hajcommittee.gov.in ല്‍ പ്രസിദ്ധീകരിച്ചു. ഓരോ വിമാനത്തിലും നിയോഗിക്കപ്പെട്ട ഹജ്ജ് വളന്‍റിയര്‍മാര്‍ ബന്ധപ്പെട്ട ഹാജിമാരെ ടെലിഫോണ്‍ മുഖേന വിവരങ്ങള്‍ അറിയിക്കും. എല്ലാ ഹാജിമാരും വിമാനം പുറപ്പെടുന്നതിന്‍െറ തലേദിവസം ഉച്ചക്ക് രണ്ടിനും വൈകുന്നേരം അഞ്ചിനും ഇടക്ക് നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യണം.

മക്കയില്‍ പാചകത്തിന് വിലക്ക്
നെടുമ്പാശ്ശേരി: ഹജ്ജ് വേളയില്‍ മക്കയില്‍ ഗ്രീന്‍ കാറ്റഗറിയിലും മദീനയില്‍ ഹറമിനുസമീപത്തെ താമസസ്ഥലങ്ങളിലും ഭക്ഷണം പാചകം ചെയ്യുന്നത് സൗദി സര്‍ക്കാര്‍ നിരോധിച്ചതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു. ഇന്ത്യന്‍ ഹാജിമാര്‍ക്ക് ഭക്ഷണം പാചകം ചെയ്യുന്നതിന് അനുമതി കിട്ടാന്‍ കോണ്‍സുലേറ്റ് സമ്മര്‍ദം ചെലുത്തുന്നുണ്ടെങ്കിലും അനുവദിക്കാന്‍ സാധ്യത കുറവാണ്. ഹാജിമാര്‍ ഇക്കാര്യത്തില്‍ ശ്രദ്ധപുലര്‍ത്തണമെന്ന് ഹജ്ജ് കമ്മിറ്റി അറിയിച്ചു.