ഹജ്ജ് യാത്രാ പട്ടിക പ്രസിദ്ധീകരിച്ചു

11:59 PM 28/08/2016
images (4)
മലപ്പുറം: സെപ്റ്റംബര്‍ നാല്, അഞ്ച് തീയതികളില്‍ ഹജ്ജ് കര്‍മത്തിന് പുറപ്പെടുന്നവരുടെ യാത്രാ പട്ടിക പ്രസിദ്ധീകരിച്ചു.
കേരളത്തില്‍നിന്നുള്ളവര്‍ക്ക് പുറമെ ലക്ഷദ്വീപില്‍നിന്നുള്ള 289 ഹാജിമാരും മാഹിയില്‍നിന്നുള്ള 28 ഹാജിമാരും യാത്രയാകുന്നത് സെപ്റ്റംബര്‍ അഞ്ചിനാണ്.
ഓരോ വിമാനത്തിലും ഹാജിമാരെ അനുഗമിക്കാന്‍ നിയോഗിക്കപ്പെട്ട വളന്‍റിയര്‍മാര്‍ ബന്ധപ്പെട്ട ഹാജിമാരെ ടെലിഫോണ്‍ മുഖേന വിവരങ്ങള്‍ അറിയിക്കും.
വിമാനം പുറപ്പെടുന്ന ദിവസത്തിന്‍െറ തലേന്ന് ഉച്ചക്ക് രണ്ടിനും വൈകീട്ട് അഞ്ചിനും ഇടയില്‍ നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യണം.