ഹജ്ജ് വേണ്ടിയുളള നറുക്കെടുപ്പ് പൂര്‍ത്തിയായി

2:34pm 23/3/2016
download (1)

കരിപ്പൂര്‍: ഈ വര്‍ഷത്തെ ഹജ്ജിനായുളള കാത്തിരിപ്പു പട്ടിക തയ്യാറാക്കുന്നതിനുളള നറുക്കെടുപ്പ് പൂര്‍ത്തിയായി. സംസ്ഥാന ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫീസറും മലപ്പുറം കലക്ടറുമായ ടി. ഭാസ്‌കരന്‍ നറുക്കെടുപ്പ് നിര്‍വഹിച്ചു. മുംബൈയിലെ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ സര്‍വറുമായി ബന്ധപ്പെടുത്തിയാണ് നറുക്കെടുപ്പ് നടന്നത്. നാലാം വര്‍ഷ അപേക്ഷകരായ 9,787 പേരില്‍ നിന്നാണ് 500 പേരുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

കേരളമടക്കമുളള സംസ്ഥാനങ്ങളില്‍ നിന്ന് അവസരം കിട്ടിയവര്‍ യാത്ര റദ്ദാക്കാന്‍ സാധ്യതയുണ്ട്. എല്ലാം വര്‍ഷവും ഇത്തരത്തില്‍ 500ഓളം സീറ്റുകള്‍ സംസ്ഥാനത്തിന് ലഭിക്കാറുണ്ട്. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, എം.എല്‍.എമാരായ കെ.എന്‍.എ ഖാദര്‍, സി.പി. മുഹമ്മദ്, ഹജ്ജ് അസി.സെക്രട്ടറി ഇ.സി മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.

കാത്തിരിപ്പ് പട്ടികയുടെ പൂര്‍ണരൂപം:

https://10.200.1.8/service/home/~/?auth=co&loc=en_US&id=7137&part=3