ഹരിയാനയില്‍ ഭൂചലനം; ഡല്‍ഹിയും കുലുങ്ങി

08:29 am 11/09/2016
download
ന്യൂഡല്‍ഹി: ഹരിയാനയിലെ ഝജ്ജറിലുണ്ടായ ഭൂകമ്പത്തില്‍ ഡല്‍ഹിയും പരിസരപ്രദേശങ്ങളും കുലുങ്ങി. ശനിയാഴ്ച വൈകീട്ടുണ്ടായ ഭൂചലനം ഗുഡ്ഗാവിലും നോയ്ഡയിലും അനുഭവപ്പെട്ടു. 4.1 തീവ്രത രേഖപ്പെടുത്തിയതായി കാലാവസ്ഥ വിഭാഗം അറിയിച്ചു. ഗുഡ്ഗാവില്‍ രണ്ടു സെക്കന്‍ഡും ഡല്‍ഹിയില്‍ 30 സെക്കന്‍ഡും കുലുക്കമുണ്ടായി. മൂന്നാഴ്ച മുമ്പും ഡല്‍ഹിയില്‍ ചെറിയതോതില്‍ ഭൂചലനമുണ്ടായിരുന്നു.