ഹരിയാനയില്‍ വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിന് ഇരയായി

download (1)

ചണ്ഡിഗഡ്: ഹരിയാനയില്‍ സ്വാതന്ത്ര്യദിന പരിപാടിക്കു ശേഷം വീട്ടിലേക്കു മടങ്ങിയ വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിന് ഇരയായി. പ്ലസ്ടു വിദ്യാര്‍ഥിനിയാണ് പീഡനത്തിന് ഇരയായത്. കൈയ്ത്തല്‍ കൊയോറാക് ഗ്രാമത്തിലായിരുന്നു സംഭവം. 16 കാരിയായ പെണ്‍കുട്ടി വഴിയിലൂടെ നടന്നുപോകുമ്പോള്‍ ബൈക്കിലെത്തിയ അജ്ഞാതനായ അക്രമി തടഞ്ഞു നിര്‍ത്തി. ഈ സമയം ഒരു കാര്‍ വന്നുനില്‍ക്കുകയും മൂന്നു പേര്‍ കത്തികാട്ടി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോകുകയുമായിരുന്നു. സമീപത്തെ മറ്റൊരു ഗ്രാമത്തിലെത്തിച്ച് യുവാക്കള്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി. പെണ്‍കുട്ടി ബഹളംവച്ചതിനെ തുടര്‍ന്ന് നാട്ടുകാരെത്തിയാണ് രക്ഷപെടുത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.