ഹാമില്‍ട്ടണ്‍ കൈരളി ടൂര്‍ണമെന്റ് മെയ് എഴു മുതല്‍

04:58pm 9/4/2016

ജോയിച്ചന്‍ പുതുക്കുളം
kairalitournament_pic
ഹാമില്‍ട്ടണ്‍: ഹാമില്‍ട്ടണിലെ പ്രമുഖ കായിക സംഘടനയായ കൈരളി സ്‌പോര്‍ട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ പതിനാലാമത് കൈരളി എവര്‍റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള വിവിധ കായിക മത്സരങ്ങള്‍ (വോളിബോള്‍, ബാസ്‌കറ്റ് ബോള്‍, ബാഡ്മിന്റന്‍) മെയ് 7,8,21 തീയതികളില്‍ ഹാമില്‍ട്ടണിലെ ബിഷപ്പ് റയാന്‍, സെന്റ് മേരീസ് ഹൈസ്‌കൂളില്‍ വച്ച് നടത്തുന്നതാണ്.

നോര്‍ത്ത് അമേരിക്കയിലെ എല്ലാ കായിക പ്രേമികളേയും ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കുവാന്‍ ഭാരവാഹികള്‍ ഹാര്‍ദ്ദവമായി ക്ഷണിക്കുന്നു. രജിസ്റ്റര്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ www.kairaliclub.com .സമശൃമഹശരഹൗയ.രീാ എന്ന വെബ്‌സൈറ്റില്‍ 2016 ഏപ്രില്‍ 28-നു മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും സന്ദര്‍ശിക്കുക. www.kairaliclub.com