ഹിമാചലിൽ 76 ലക്ഷം രൂപ പിടികൂടി

02.23 AM 12/11/2016
Bilaspur_111116
മാണ്ഡി: ഹിമാചൽപ്രദേശിൽ പോലീസ് 76 ലക്ഷം രൂപ പിടികൂടി. കേന്ദ്ര സർക്കാർ അസാധുവാക്കിയ 500, 1000 രൂപ നോട്ടുകളായി കാറിൽ സൂക്ഷിച്ച പണമാണ് പോലീസ് പിടിച്ചെടുത്തത്. വാഹന പരിശോധനയ്ക്കിടെയാണ് കണക്കിൽ പെടാത്ത പണം കണ്ടെത്തിയത്. ടൊയോട്ട ഫോർച്ചൂണർ കാറിൽ സമ്മാനപ്പൊതിയിലാണ് നോട്ട് സൂക്ഷിച്ചിരുന്നത്.

മണാലിയിൽനിന്നും ബിലാസ്പുരിലേക്ക് വരികയായിരുന്ന കാർ പോലീസ് തടഞ്ഞ് പരിശോധിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പണം സംസ്‌ഥാനത്തിന്റെ പുറത്തേക്ക് കടത്തുകയായിരുന്നെന്നാണ് കരുതുന്നത്.