ഹിലരിക്കെതിരായ ഇ മെയില്‍ വിവാദം വീണ്ടും കൊഴുക്കുന്നു

11:21 am 12/8/2016

പി. പി. ചെറിയാന്‍
-hillary-clinton-foundation-
വാഷിങ്ടണ്‍: സ്‌റ്റേറ്റ് സെക്രട്ടറിയായിരിക്കുമ്പോള്‍ ക്ലിന്റന്‍ ഫൗണ്ടേഷനു വേണ്ടി സംഭാവനകള്‍ ആവശ്യപ്പെട്ടു അയച്ച ഇ മെയിലുകളെക്കുറിച്ചുളള വിവാദം വീണ്ടും കൊഴുക്കുന്നു.

ജൂഡിഷ്യല്‍ വാച്ച് ഡോഗ് പ്രസിദ്ധീകരിച്ച 296 പേജുകളുളള ഇ മെയിലുകള്‍ ഹിലരി ക്ലിന്റന്റെ സ്‌റ്റേറ്റ് സെക്രട്ടറി ഓഫിസും ക്ലീന്റന്‍ ഫൗണ്ടേഷന്‍ ഓഫിസും തമ്മിലുളള ബന്ധം വെളിപ്പെടുത്തുന്നതാണ്.

‘ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍’ ആക്ട്’ അനുസരിച്ച് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട് മെന്റിനെതിരെ ഫയല്‍ ചെയ്ത ലൊ സ്യൂട്ടിലാണ് ജുഡിഷ്യല്‍ വാച്ചിന് ഇത്രയും ഇ മെയിലുകള്‍ ലഭിച്ചത്. ഹിലറി ക്ലിന്റന്‍ അഴിമതിക്കാരിയാണെന്ന് ട്രംപ് ക്യാംപയ്ന്‍ ഇന്നും ആവര്‍ത്തിച്ചു.

സ്‌റ്റേറ്റ് !ഡിപ്പാര്‍ട്ട്‌മെന്റ് െ്രെപവറ്റ് ഇ മെയില്‍ സെര്‍വര്‍ ഹില്ലരി ക്ലിന്റന്‍ ദുരുപയോഗം ചെയ്തു എന്ന ആരോപണത്തിന്മേല്‍ നടന്ന തെളിവെടുപ്പിനുശേഷം എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോര്‍ണി ഹില്ലരിയെ പ്രോസിക്യൂട്ട് ചെയ്യുകയില്ലെന്ന് വ്യക്തമാക്കിയിരുന്നു.

ജുഡിഷ്യല്‍ വാച്ച് പ്രസിഡന്റ് ടോം ഫില്‍ട്ടന്‍ ഹില്ലരി ക്ലിന്റന്‍ നാല്‍പതോളം ഇ മെയിലുകള്‍ മനഃപൂര്‍വ്വം സ്വകാര്യ ആവശ്യത്തിനായി ഉപയോഗിച്ചതായി ആരോപിച്ചിരുന്നു. എന്നാല്‍ ക്ലിന്റന്റെ തിരഞ്ഞെടുപ്പ് ഓഫിസ് ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്.