ഹിലരിക്ക് ജനപിന്തുണ കുറയുന്നതായി സര്‍വേ

10:20 am 20/08/2016
download (7)
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റനുള്ള മുന്‍തൂക്കം കുറയുന്നതായി സര്‍വേ ഫലം.
പ്യൂ റിസര്‍ച്ച് സെന്‍റര്‍ ഈ മാസം ആദ്യം നടത്തിയ സര്‍വേയില്‍ വോട്ടര്‍മാരില്‍ 41 ശതമാനം പേര്‍ ഹിലരിയെ പിന്തുണച്ചപ്പോള്‍ റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് 37 ശതമാനം വോട്ട് ലഭിച്ചു.10 ശതമാനം പേര്‍ ലിബര്‍ട്ടേറിയന്‍ സ്ഥാനാര്‍ഥി ജോണ്‍സണെ പിന്തുണച്ചു. ഈ വര്‍ഷം ആദ്യം നടന്ന സര്‍വേയില്‍ 27 ശതമാനം പേരാണ് ട്രംപ് മികച്ച പ്രസിഡന്‍റാകുമെന്ന് അഭിപ്രായപ്പെട്ടത്.

55 ശതമാനം ട്രംപ് ഒരു മോശം പ്രസിഡന്‍റായിരിക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. 31 ശതമാനമാണ് ഹിലരി മികച്ച പ്രസിഡന്‍റാകുമെന്ന് അഭിപ്രായപ്പെട്ടത്. അമ്പതു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ മോശം ജീവിതമാണ് ഇപ്പോള്‍ അമേരിക്കയിലുള്ളതെന്ന് ട്രംപിന്‍െറ അനുയായികളില്‍ ഭൂരിഭാഗം ആരോപിക്കുന്നു. കഴിഞ്ഞ അര നൂറ്റാണ്ടിനിടയിലെ മികച്ച ജീവിത പരിസരമാണ് അമേരിക്കയിലുള്ളതെന്നാണ് ഹിലരി പക്ഷത്തിന്‍െറ
വാദം.