12.07 AM 10-06-2016
പി.പി.ചെറിയാന്‍
ന്യുജഴ്‌സി :ജൂണ്‍ 7 ചൊവ്വാഴ്ച നടന്ന ്രൈപമറി തിരഞ്ഞെടുപ്പില്‍ ഹില്ലരിക്ക് ചരിത്ര നേട്ടം. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിതാ സ്ഥാനാര്‍ത്ഥിക്ക് ഔദ്യോഗികമായി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യത ലഭിച്ചത്. ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വത്തിന് 2383 ഡലിഗേറ്റുകളുടെ പിന്തുണ ആവശ്യമായിരിക്കെ ഇന്ന് നടന്ന തിരഞ്ഞെടുപ്പോടെ 2469 ഡലിഗേറ്റുകളുടെ പിന്തുണ ഹില്ലരിക്ക് ലഭിച്ചു. അമേരിക്കയില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ചു.
റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വത്തിന് 1237 ഡെലിഗേറ്റുകളുടെ പിന്തുണയാണ് ആവശ്യമെങ്കില്‍ ഡൊണാള്‍ഡ് ട്രംപിന് ജൂണ്‍ 7ന് പൂര്‍ത്തിയാക്കിയ ്രൈപമറി തിരഞ്ഞെടുപ്പോടെ 1423 ഡലിഗേറ്റുകളുടെ പിന്തുണയും ലഭിച്ചു.
ഡമോക്രാറ്റിക് പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ ഫലം പ്രഖ്യാപിച്ച നോര്‍ത്ത് ഡക്കോട്ടയില്‍ മാത്രമാണ് ബെര്‍ണി സാന്റേഴ്‌സിന് ജയിക്കാനായത്. ന്യുജഴ്‌സി, ന്യുമെക്‌സിക്കൊ, സൗത്ത് ഡക്കോട്ട എന്നീ സംസ്ഥാനങ്ങളില്‍ ഹില്ലരി വിജയിച്ചു. കലിഫോര്‍ണിയ മൊണ്ടാന വോട്ടെണ്ണല്‍ രാത്രി പതിനൊന്ന് കഴിഞ്ഞിട്ടും പൂര്‍ത്തിയായിട്ടില്ല.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ എല്ലാവരും മത്സര രംഗത്തു നിന്നും പിന്മാറിയതിനാല്‍ ട്രംപിന്റെ വിജയം ഏകപക്ഷീയമായിരുന്നു. ഡമോക്രാറ്റിക്ക് രജിസ്‌ട്രേഡ് വോട്ടറന്മാരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായപ്പോള്‍, റിപ്പബ്ലിക്കന്‍ വോട്ടറന്മാരുടെ എണ്ണം കുറഞ്ഞു. ഹില്ലരിയും ബെര്‍ണിയും നടത്തിയ ആവേശകരമായ പ്രചരണം കൂടുതല്‍ അംഗങ്ങളെ വോട്ടിങ്ങിന് പ്രേരിപ്പിച്ചു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിക്കു പ്രതിയോഗിയില്ലാതിരുന്നതാണ് വോട്ടിങ് ശതമാനത്തില്‍ കുറവ് അനുഭവപ്പെട്ടത്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് വേദിയൊരുങ്ങി. അത്ഭുതമൊന്നും നടന്നില്ലെങ്കില്‍ ഹിലാരിയും ട്രംപും വൈറ്റ് ഹൗസിനുവേണ്ടി പൊരിഞ്ഞ പോരാട്ടം കാഴ്ചവെയ്ണ്ടക്കും.