10.02 PM 01-09-2016
യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ഹില്ലരി ക്ലിന്റനെതിരെ ഫ്രാന്‍സിലെ നാഷണല്‍ ഫ്രണ്ട് പാര്‍ട്ടി നേതാവ് മറൈന്‍ ലീ പെന്‍. ഹില്ലരി യുഎസ് പ്രസിഡന്റാവുന്നതിനോട് തനിക്കു യോജിക്കാനാവില്ലെന്നു അവര്‍ പറഞ്ഞു. ”ഹില്ലരിയെന്നാല്‍ യുദ്ധമെന്നേ കരുതാനാകൂ, ഹില്ലരിയെന്നാല്‍ സര്‍വനാശമെന്നേ പറയാനാകൂ” ലീ പെന്‍ തുറന്നടിച്ചു.
ഹില്ലരിയുടെ എതിരാളി ഡൊണാള്‍ഡ് ട്രംപിനെ പിന്തുണയ്ക്കാനും മറൈന്‍ ലീ പെന്‍ മറന്നില്ല. താനും ട്രംപും തമ്മില്‍ വളരെയേറെ സാമ്യതകളുണ്ടെന്നു ലീപെന്‍ പറഞ്ഞു. പഴഞ്ചന്‍ സമ്പ്രദായങ്ങളുടെ വക്താക്കളല്ല തങ്ങളിരുവരും, ആരുടെയും അടിമകളുമല്ല തങ്ങള്‍, ഇതാണ് ഞങ്ങള്‍ തമ്മിലുള്ള ഏറ്റവും വലിയ സാമ്യം- ലീ പെന്‍ പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റു സ്ഥാനത്തേക്കു മത്സരിച്ചവരില്‍ ഏറ്റവും അപകടകാരിയാണ് ഹില്ലരി ക്ലിന്റണ്‍ എന്ന് ഇക്കഴിഞ്ഞ മെയില്‍ ലീ പെന്‍ പറഞ്ഞത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.