ഹിസ്ബുള്‍ നേതാവിന്റെ ഭീഷണിക്ക് മറുപടിയുമായി ബിജെപി

02.14 PM 05-09-2016
hisbulleaderr_05092016
ശ്രീനഗര്‍: ജമ്മു കാഷ്മീര്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ശവപ്പറമ്പാക്കുമെന്ന ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് സയ്യിദ് സലാഹുദീന്റെ ഭീഷണിക്ക് മറുപടിയുമായി ബിജെപി. ഭീഷണി മുഴക്കുന്നവര്‍ കരുതിയിരിക്കുന്നതാണ് നല്ലത്. ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹന്‍ വാനി സൈനികരുടെ വെടിവയ്പില്‍ കൊല്ലപ്പെട്ടത് പോലെ സലാഹുദീനും സംഭവിക്കാമെന്നും ബിജെപി വക്താവ് ഷൈന എന്‍.സി. പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ ദുര്‍ബലമല്ല. വിഘടനവാദികള്‍ക്ക് എതിരെ നടപടി എടുക്കാനുള്ള ആര്‍ജവം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുണ്ടെന്നും ഷൈന കൂട്ടിച്ചേര്‍ത്തു.
കാഷ്മീരില്‍ സമാധാന ശ്രമങ്ങളെ അനുവദിക്കില്ലെന്നും ഇന്ത്യന്‍ സൈന്യത്തെ നേരിടാന്‍ കൂടുതല്‍ ചാവേറുകളെ അയയ്ക്കുമെന്നാണ് ഹിസ്ബുള്‍ നേതാവ് ഭീഷണി മുഴക്കിയത്. ബുര്‍ഹന്‍ വാനി കൊല്ലപ്പെട്ടതോടെ കാഷ്മീരില്‍ പോരാട്ടങ്ങള്‍ നിര്‍ണായ ഘട്ടത്തില്‍ എത്തിയിരിക്കുകയാണെന്നും ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ സലാഹുദീന്‍ പറഞ്ഞിരുന്നു.