ഹൂസ്റ്റണിലെ ഷോപ്പിംഗ് മാളില്‍ വെടിവയ്പ്; ഒമ്പതുപേര്‍ക്കു പരിക്ക്

09:10 am 27/9/2016

Newsimg1_24518167
വാഷിംഗ്ടണ്‍: യുഎസിലെ ഹൂസ്റ്റണില്‍ ഷോപ്പിംഗ് മാളിലുണ്്ടായ വെടിവയ്പില്‍ ഒമ്പതുപേര്‍ക്കു പരിക്കേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. വെടിയുതിര്‍ത്ത അഭിഭാഷകനെ പോലീസ് വെടിവച്ചു കൊലപ്പെടുത്തി.

അക്രമി ജോലി ചെയ്തിരുന്ന കമ്പനിയുമായുണ്്ടായിരുന്ന പ്രശ്‌നമാണ് വെടിവയ്പിലേക്കു നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. പ്രാദേശിക സമയം രാവിലെ ആറരയോടെയായിരുന്നു വെടിവയ്പുണ്്ടായത്. ഉടന്‍ പോലീസ് സ്ഥലത്തെത്തിയപ്പോള്‍ ഇവര്‍ക്കെതിരേയും അക്രമി വെടിയുതിര്‍ത്തു. തുടര്‍ന്ന് പോലീസ് അക്രമിയെ വെടിവച്ചു കൊലപ്പെടുത്തി. ഇയാളുടെ പക്കല്‍നിന്നു പോലീസ് നിരവധി ആയുധങ്ങള്‍ കണെ്്ടടുത്തു.

മാളിനുള്ളില്‍ മറ്റ് അക്രമികളില്ലെന്ന് ഹൂസ്റ്റണ്‍ പോലീസ് ട്വിറ്ററിലൂടെ അറിയിച്ചു.