03:22pm 13/4/2016
ജോയിച്ചന്‍ പുതുക്കുളം
ഹൂസ്റ്റണ്‍: ടെക്‌സസിലെ ഹൂസ്റ്റണിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന കല്ലറ പഴയപള്ളി & കല്ലറ പുത്തെന്‍പള്ളി ഇടവകക്കാരുടെ 2016 ലെ സംഗമം ജൂണ്‍ 18 ന് നടത്തപ്പെടുന്നു. കല്ലറ ഇടവകയില്‍ നിന്നും അമേരിക്കയില്‍ സേവനം ചെയ്യുന്ന ഫാ. ലുക്ക് കളരിക്കലിന്റെയും ഫാ. അനില്‍ വിരുത്തികുളങ്ങരയുടെയും നേതൃത്വത്തില്‍ ജൂണ്‍ 18 ന് രാവിലെ 11 മണി മുതല്‍ ഹോളി നെയിം കാത്തലിക്ക് ദൈവാലയത്തിന്റെ ഹാളില്‍ വച്ച് വിശുദ്ധ കുര്‍ബ്ബാനയോടെയാണ് സംഗമത്തിന് തുടക്കം കുറിക്കുന്നത്. തുടര്‍ന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ആസ്വദിക്കുവാന്‍ സാധിക്കുന്ന രീതിയില്‍ വിവിധങ്ങളായ കലാ കായിക വിനോദങ്ങളും പരിപാടികളും സംഘാടകര്‍ ഒരുക്കുന്നതായിരിക്കും.
നാട്ടുകാരെയും അയല്‍പക്കക്കാരെയും വീണ്ടും കാണുവാനും ഒരിക്കല്‍ കൂടി സൗഹൃദങ്ങള്‍ പുതുക്കുവാനും ഉതകുന്ന വിധത്തില്‍ ഒരുക്കിയിരിക്കുന്ന സംഗമത്തില്‍ എല്ലാ കല്ലറ സ്വദേശികളും പങ്കെടുക്കുവാനായി മുന്നോട്ടു വരണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ജോസ് തോമസ് ഒണിശ്ശേരില്‍ 832 661 8820. അനില്‍ മറ്റത്തിക്കുന്നേല്‍ അറിയിച്ചതാണിത്.